പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു എന്ന അറിയിപ്പ് സിനിമാ ലോകത്ത് ബ്രേക്കിങ് ന്യൂസ് ആയിരുന്നു. ദേശീയ മാധ്യമങ്ങള്‍ പോലും പ്രണവിന്റെ അരങ്ങേറ്റം വാര്‍ത്തയാക്കി. ഒരു കന്നട പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ പ്രണവിന്റെ മടങ്ങിവരവിനെ കുറിച്ച് വാര്‍ത്ത വന്നതും ശ്രദ്ധേയമായിരുന്നു.ജീത്തു ജോസഫിനെ പോലൊരു വലിയ സംവിധായകനൊപ്പം തുടക്കം, ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണം.. മോഹന്‍ലാലിന്റെ പിന്തുണ.. അങ്ങനെ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് മമ്മൂട്ടിയുടെ മകന്‍ വന്നത് എന്ന് ചിലര്‍ പറഞ്ഞു.ദുല്‍ഖറിന്റെ അരങ്ങേറ്റം വാര്‍ത്തയും അന്ന് വലിയ സംഭവമായിരുന്നു. മലയാളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളിലെല്ലാം സ്‌പെഷ്യല്‍ ഫീച്ചറും മറ്റും വന്നു. ദുല്‍ഖറിന്റെ നായികയെ കുറിച്ചും കൂടെ അഭിനയിക്കുന്ന സഹതാരങ്ങളെ കുറിച്ചുമൊക്കെ സൈഡ് സ്റ്റോറിയും ഉണ്ടായിരുന്നു.